Vadakara coconut farmers producer company gets coconuts through a federation that collects coconuts from farmers. These coconuts are made into copra and pure coconut oil is produced and sent to the market. Sulphur is not used to preserve the copra here. Coconut oil has been used for centuries for maintaining a healthy body , long and lustrous hair.
വിളക്കിൽ ഒഴിച്ച് തിരിയിട്ട് കത്തിച്ചാൽ വെളിച്ചം നൽകുന്നതിലാകാം നല്ലയിനം വെളിച്ചെണ്ണ എന്നപദമുണ്ടായത് . വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷകരിൽ നിന്നും ഫെഡറേഷനിലുടെ ശേഖരിക്കുന്ന നാളികേരം മണിയൂരിലെ കമ്പനിയിൽ നിന്നും കൊപ്രയാക്കി
ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലിറക്കുന്നു . മിക്ക മില്ലുടമകളും കൊപ്രയുടെ നിറത്തിനും സംരക്ഷണത്തിനും ഗന്ധകം വിതറി കൊപ്ര സൂക്ഷിക്കുമ്പോൾ ആയിരകണക്കിന് കർഷകരെ സാക്ഷി നിർത്തി ഞങ്ങൾ പ്രഖ്യാപിക്കുന്നു 'ഇത്തരത്തിലുളള യാതൊരു പ്രയോഗവും ഞങ്ങൾ നടത്താറില്ല '
കേരളത്തിൽ ഉല്പാദിപ്പിക്കുന്ന 90% വെളിച്ചെണ്ണക്കും ഗുണനിലവാരമില്ല . ശരീരത്തിലെ മെറ്റബോളിക് പ്രവർത്തനങ്ങൾക് സമ്പൂർണ്ണത നൽകി മസ്തിഷ്കം ,ഹൃദയം ,ആമാശയം ,പാൻക്രിയാസ് ,കിഡ്നി ഇവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള ഔഷധഗുണം വെളിച്ചണ്ണയിലുണ്ട്.